കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയിലേക്ക് പുതുതായെത്തിയ ഫ്രഞ്ച് താരമാണ് അലക്സാണ്ടർ കൊയെഫ്. ഫ്രഞ്ച് ക്ലബ്ബായ ലെൻസിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തുകയായിരുന്നു കൊയ്ഫ്. ഇറ്റാലിയൻ ക്ലബ്ബായ ഉഡിനിസിൽനിന്ന് ലോണിലാണ് സ്പാനിഷ് ലീഗിലേക്കെത്തുന്നത്.അച്ഛനും മുത്തച്ഛനുമെല്ലാം ഫുട്ബോളർമാരായിരുന്നതിനാൽ അതല്ലാതെ മറ്റൊരു സ്വപ്നവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഗ്രാനഡയ്ക്കും റയൽ മയോർക്കയ്ക്കും കളിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോയും ലയണൽ മെസ്സിയുമൊക്കെ എതിരാളിയായി വരുന്നത്. പിന്നീട് നടന്നത് ഒരു ഫുട്ബോൾ താരം എന്ന നിലയ്ക്ക് അദ്ദേഹത്തിനും കളി കാണുന്ന ഫുട്ബോൾ പ്രേമികൾക്കും ഉണ്ടായത് രോമാഞ്ചം നിറയ്ക്കുന്ന നിമിഷങ്ങളായിരുന്നു റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമൊക്കെ എതിരായി കളിക്കുന്ന ചുണക്കുട്ടിയെ കാണുമ്പോൾ എങ്ങനെ രോമാഞ്ചം വരാതിരിക്കും..
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമൊക്കെ എന്റെ എതിരാളികളായിരുന്നുവെന്നു പറയുമ്പോൾ ദാ ഇപ്പോഴും രോമാഞ്ചമുണ്ട്…” എന്നാണ് കൊയ്ഫ് പറയുന്നത്. സ്പാനിഷ് ലാലിഗ ഫുട്ബോളിൽ കളിച്ചിരുന്ന കാലത്തെ ഓർമ്മകൾ പങ്കിടുമ്പോൾ പറഞ്ഞ വാക്കുകളാണിവ.