കഴിക്കാൻ ഒരുപാട് രുചിയുള്ള വസ്തുക്കൾ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടില്ലേ. അത്തരത്തിലൊന്നാണ് കൂർക്ക. ഒരുപാട് പേർക്ക് കൂർക്കം ഇഷ്ടമാണ്. അത് ഇഷ്ടമില്ലാത്ത ആളുകൾ വിരളമാണ്. എന്നാൽ പ്രശ്നം ഇത് വൃത്തിയാക്കുന്നതാണ്. വൃത്തിയാക്കാൻ മടിച്ച് പലരും കൂർക്ക വാങ്ങാറില്ല. എന്നാൽ ആ പ്രശ്നത്തിന് പരിഹാരമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂർക്ക വൃത്തിയാക്കി എടുക്കാം.
കൂർക്ക ചെറുതാകും തോറും രുചി വർധിക്കും. പക്ഷേ, ചെറിയ കൂർക്ക വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഇനി കൂർക്ക ചെറുതെന്നു കരുതി വാങ്ങാതിരിക്കരുത്, അല്പം പോലും തൊലിയില്ലാതെ കൂർക്ക വൃത്തിയാക്കിയെടുക്കാം. അതിനായി നന്നായി കഴുകി വൃത്തിയാക്കി, മണ്ണെല്ലാം കളഞ്ഞെടുക്കണം. ഇനി രണ്ടുമണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തുവെയ്ക്കാം. ഓൺലൈൻ സൈറ്റുകളിൽ വാങ്ങാൻ കിട്ടുന്ന ഒരു ഗ്ലൗസ് വിഡിയോയിൽ പരിചയെപ്പെടുത്തുന്നുണ്ട്. അതുപയോഗിച്ച് അധികം ബലം കൊടുക്കാത്ത കൈകൾ തമ്മിൽ കൂട്ടി ഉരയ്ക്കണം. വളരെ പെട്ടെന്ന് തന്നെ തൊലി മുഴുവനും പോകുന്നതായി കാണുവാൻ സാധിക്കും. ഇനി വേരുകൾ കൂടി കളഞ്ഞെടുത്താൽ മതി.
വളരെ എളുപ്പത്തിൽ ഇത്തരത്തിൽ കൂർക്ക വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഈ വിദ്യ ഏറെ ഉപകാരപ്രദമാണെന്നാണ് വിഡിയോ കണ്ടവരിലേറെ പേരും പറയുന്നത്. ഇനി കൂർക്ക വാങ്ങുമ്പോൾ ഇത്തരത്തിൽ ചെയ്യാമെന്നു ചിലരെഴുതിയപ്പോൾ തങ്ങൾ എങ്ങനെയാണ് കൂർക്ക വൃത്തിയാക്കിയെടുക്കുന്നതെന്നു വിശദീകരിച്ചിട്ടുള്ള കമെന്റുകളും വീഡിയോയുടെ താഴെ കാണാവുന്നതാണ്.
content highlight: easily-clean-koorka