മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണം എന്ന പരിപാടിയിലൂടെയാണ് അമൃത പ്രേക്ഷകരുടെ ഹൃദയം കവർന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അമൃത ഗാന ലോകത്തെ തന്റേതായ സാന്നിധ്യം ഉറപ്പിച്ചിരുന്നു പിന്നീട് കൂടുതലായും താരത്തെ ആളുകൾ അറിഞ്ഞു തുടങ്ങിയത് നടൻ ബാലയുടെ ഭാര്യ എന്ന പേരിൽ തന്നെയാണ്. ബാലയുടെ ഭാര്യ എന്ന ലേബലിൽ താരം ശ്രദ്ധ നേടാൻ കാരണമായത് ആ സമയത്തുള്ള ബാലയുടെ പോപ്പുലാരിറ്റി തന്നെയായിരുന്നു.
പുതിയ മുഖം എന്ന സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇപ്പോൾ ഈ വിവാഹത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത. മകൾ അവന്തികേക്കെതിരെ ബാല പലതവണയായി പറയുന്ന ചില ആരോപണങ്ങൾ പൊറുതി മുട്ടിച്ചപ്പോഴാണ് ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ തീരുമാനിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് താരം എത്തിയിരിക്കുന്നത് വാക്കുകൾ ഇങ്ങനെ…
“വളരെ ചെറിയ പ്രായത്തിലെ വിവാഹം കഴിച്ച ആളാണ് ഞാൻ നിങ്ങൾക്ക് എല്ലാവർക്കും അറിയാം 16 വയസ്സായ ഒരു പെൺകുട്ടി എന്തൊക്കെ ചിന്തിക്കും എന്ന്. എന്നെ പ്രൊപ്പോസ് ചെയ്തു എന്ന് പറയാൻ പോലും ബാലചേട്ടന് മടിയായിരുന്നു. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയിരുന്നില്ല ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞ സമയത്താണ് അച്ഛന്റെ ഒരു സുഹൃത്ത് അച്ഛനെ വിളിച്ചു പറയുന്നത്. എനിക്ക് മുൻപേ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നും അത് ഡിവോഴ്സ് ആയതായിരുന്നു എന്നും അപ്പോഴേക്കും ഞങ്ങളുടെ എൻഗേജ്മെന്റ് ഒക്കെ വലിയ വാർത്തയായി മാറിയിരുന്നു ഞാൻ സമ്മതിച്ചില്ല’
ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് അമൃത സുരേഷ് പറയുന്നത്
Story Highlights ;Amrutha Suresh Talkes Her Life