ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്ലാന്റയിലേക്ക് വ്യാപിക്കുന്നതിനെ തുടർന്ന് ജോർജിയ സംസ്ഥാനത്തെ അറ്റ്ലാന്റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്ലാന്റയിൽ കനത്ത മഴയിൽ വലയുകയാണ് ജനങ്ങൾ. കനത്ത മഴയിൽ നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഇതിനെ തുടർന്നാണ് നഗരത്തിൽ പ്രളയ മുന്നറിയിപ്പ് നൽകിയത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾ പുറത്തിറക്കരുതെന്നും, യാത്രകൾ ഒഴിവാക്കണമെന്നും ആണ് നിർദ്ദേശം നൽകിയത്.
മഴക്കെടുതികളിൽപ്പെട്ട 25 പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുകയും നിരവധിപ്പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHT: Flash Flood Warning