വീട്ടിലെ ഫ്രിഡ്ജ് ഒന്ന് പരിശോധിച്ചാൽ പാചകം ചെയ്ത ഭക്ഷണം കാണാം. ഇത്തരത്തിൽ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മലയാളികളുടെ സ്ഥിരം സ്വഭാവമാണ്. പിന്നീട് ഉപയോഗിക്കില്ലെന്ന് അറിഞ്ഞിട്ടും അതെടുത്ത് കളയാൻ മലയാളികൾ തയ്യാറാവാറില്ല. ഇത്തരത്തിൽ ദീർഘനാൾ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവർക്കും അറിയാം.
ഭക്ഷണം ഫ്രിഡ്ജിൽ ആണെങ്കിൽ പോലും അധിക നാൾ സൂക്ഷിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ആവശ്യത്തിന് മാത്രം പാകം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിൽ കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനോ അതുപോലെ കേടായ ഭക്ഷണങ്ങൾ കഴിക്കാനോ പാടില്ല. ചോറ് പോലുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ സൂക്ഷിക്കാൻ പാടൂള്ളൂ
ഫ്രിഡ്ജിൻ്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരൻഹീറ്റും ഫ്രീസറിൽ 0 ഡിഗ്രി ഫാരൻഹീറ്റുമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. എപ്പോഴും വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആഹാരം കേടാകാം. ചൂട് ആക്കി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല. ആഹാരം രണ്ട് മണിക്കൂറിൽ കൂടുതൽ പാകം ചെയ്ത ശേഷം വേളിയിൽ വയ്ക്കരുത്. 4 മണിക്കൂറിൽ കൂടുതൽ കറൻ്റ് പോയാൽ ആ ഫ്രിഡ്ജിൽ ഇരിക്കുന്ന ആഹാരം കേടാകാൻ സാധ്യതയുണ്ട്. അതുപോലെ ഒരാഴ്ചയിൽ കൂടുതൽ ഒരു ആഹാരവും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക.
പച്ചക്കറികളും പഴങ്ങളുമൊക്കെ കഴുകി വൃത്തിയാക്കിയ ശേഷമായിരിക്കും മിക്കവരും ഫ്രിഡ്ജിൽ വയ്ക്കുക. എന്നാൽ എല്ലാ പച്ചക്കറികളും പഴങ്ങളും ഇത്തരത്തിൽ കഴുകി ഫ്രിഡ്ജിൽ വയ്ക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് കാരറ്റ്, ഓറഞ്ച്, കോളിഫ്ളവർ പോലുള്ളവ. ഇവ കഴുകിയ ശേഷം, വെള്ളം പൂർണമായും കളയാതെ ഫ്രിഡ്ജിൽ വച്ചാൽ അമിതമായ ഈർപ്പമുണ്ടാകും. അതുവഴി ബാക്ടീരിയകളുടെ ഗ്രോത്ത് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
എന്നാൽ കറിവേപ്പിലയും പച്ചമുളകുമൊക്കെ നന്നായി കഴുകി വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. കഴുകിയ ശേഷം വെള്ളം പൂർണമായും കളയണം. അല്ലെങ്കിൽ പെട്ടെന്ന് ചീത്തയാകാൻ സാദ്ധ്യതയുണ്ട്. ശേഷം വായു ഒട്ടും കടക്കാത്ത ബോക്‌സുകളിൽ സൂക്ഷിച്ചു വക്കണം. ഉള്ളിയും ഉരുളക്കിഴങ്ങും ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നതാണ് അടുത്ത കാര്യം. ഇവ ഒന്നിച്ചുവച്ചാൽ പെട്ടന്ന് അഴുകാൻ സാദ്ധ്യതയുണ്ട്.
പാകം ചെയ്‌ത ആഹാരം ഫ്രിഡ്ജിൽ തുറന്നു വയ്ക്കരുത് നന്നായി അടച്ചുവയ്‌ക്കാൻ ശ്രദ്ധിക്കണം.
content highlight: storage-of-foods-in-fridge