Kerala

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് അവശനിലയിലായി വിദ്യാർഥികൾ- students unconscious after consuming alcohol

വണ്ടാഴി മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യം കഴിച്ച മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ മംഗലം ഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൂന്ന് വിദ്യാർഥികളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും നില അപകടകരമല്ലെന്നും മംഗലംഡാം പോലീസ് അറിയിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ട് വിദ്യാർഥികളുടെ ബോധം തെളിഞ്ഞു ഒരാൾക്ക് മൂന്നു മണിക്കൂറിനു ശേഷമാണ് ബോധം തെളിഞ്ഞത്.

ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഏഴ് വിദ്യാർഥികൾ ചേർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കഴിക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മംഗലംഡാം പോലീസും ആലത്തൂർ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി. ബോധവത്കരണവും താക്കീതും നൽകി വിട്ടയച്ചു.

STORY HIGHLIGHT: students unconscious after consuming alcohol