മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിയാണ് നടൻ മോഹൻലാൽ. മോഹൻലാലിന്റെ ഓരോ വിവരങ്ങളും മലയാളികൾക്ക് അത്രത്തോളം സുപരിചിതമായ ഒന്നാണ്. ജനിച്ചു വീഴുന്ന കുട്ടികൾ പോലും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കാറുള്ളത്. മലയാളികളുടെ ലാലേട്ടനായി എത്രയോ കാലമായി അദ്ദേഹം നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ താര രാജാവ് പട്ടം ഇന്നും മാറ്റാൻ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം ഇപ്പോൾ മോഹൻലാൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
മോഹൻലാൽ പൊതുവേ ഇൻട്രോവേർട്ട് ആണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ അദ്ദേഹം തന്റെ സ്വഭാവത്തെ കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടുന്നത്.’ എനിക്ക് പൊതുവെ ബോറടിക്കുന്ന കൂട്ടത്തിലല്ല. ഞാൻ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഏകാന്തത വളരെയധികം ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ എനിക്ക് ഒറ്റയ്ക്ക് ഇരുന്നാൽ ബോറടിക്കുകയില്ല. ഏകാന്തതയാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്നും താരം പറയുന്നു.
മോഹൻലാലിനെ പോലെ തിരക്കുകളിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്ന് തോന്നിയാൽ അത് ഒരിക്കലും ഒരു തെറ്റായി കരുതാൻ സാധിക്കില്ല എന്നാണ് ആളുകൾ പറയുന്നത് കാരണം അദ്ദേഹം അത് അത്രത്തോളം ആഗ്രഹിക്കുന്നുണ്ടാവാം. മോഹൻലാൽ പറഞ്ഞത് പല സാധാരണ മനുഷ്യരുടെയും ഉള്ളിലെ ആഗ്രഹങ്ങൾ തന്നെയാണ് പലരും ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നും പറയുന്നുണ്ട് സോഷ്യൽ മീഡിയ. മോഹൻലാലിന്റെ ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ താരം സംസാരിച്ചിരുന്നത്. സിനിമയിൽ കുറച്ചുകൂടി സെലക്ടീവ് ആകാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ.
Story Highlights ; Mohanlal talkes his behavior