സായാഹ്നങ്ങളിൽ നട വരമ്പത്തിരുന്നു ചിലയ്ക്കുന്ന ക്ഷുദ്ര ജീവികളുടെ ചിലപ്പായാണ് പി.വി അൻവറിന്റെ പ്രസ്താവനകളെ കാണുന്നതെന്ന് വി.എൻ.വാസവൻ. അൻവറിനേക്കാൾ വലിയ ആളുകൾ ഇതിനു മുൻപ് വലിയ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ട്. അതിലൊന്നും തകരുന്ന ആളുകളല്ല ഭരണത്തിലുള്ളതെന്നും സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ലെന്നും പി എൻ വാസവൻ വ്യക്തമാക്കി.
സൂര്യപ്രകാശത്തെ പഴ മുറം കൊണ്ടു മറയ്ക്കാനാകില്ല. രാഷ്ട്രീയ ശത്രുക്കളുടെ കയ്യിലെ ചട്ടുകമായി അൻവർ മാറി. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുകയാണ് ഉദ്ദേശ്യം. അൻവർ നടത്തുന്നത് പാഴ്വേലയാണെന്നും മന്ത്രി പറഞ്ഞു.
എഡിജിപിയെയും പത്രപ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും അംഗീകരിക്കാത്തതിനാലാണ് അവർ അൻവറിന് കൊള്ളരുതാത്തവർ ആയതെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: vn vasavan against pv anvar