ചേരുവകൾ
ഫിഷ് സൂപ്പ് വെയ്ക്കാൻ പറ്റിയ ഫിഷ്
കടൽ ഫിഷ്
നെയ്മീൻ തല (king fish), തേട്, നെയ്യുള്ള മത്തി, അഴുക (Hamoor), പൊന്നാരം, മഞ്ഞ പാര.
കായൽ ഫിഷ്
കരിമീൻ, കണമ്പ്,നന്തൽ, കാരൽ, കുഴാവാലി(അഷ്ടമുടി കായലിൽ മാത്രം കിട്ടുന്നത്), കൂരി, പൂല, ചെമ്പല്ലി, അഴുക, കുടാതെ ചീനവലയിൽ കിട്ടുന്ന പൊടിമീൻ (മിക്സ് ).
ചേരുവകൾ
മുകളിൽ പറഞ്ഞിരിക്കുന്ന എത് മീനും ഒരു കിലോ എറ്റവും നല്ലത് നെയ് മിൻ തല, കണമ്പ്, പൂല, കരിമീൻ, മത്തി, അഴുക
ചെറിയ ഉള്ളി 10 എണ്ണം
ഇഞ്ചി വലിയ കഷണം
പച്ചമുളക് 6 എണ്ണം
ഒരു പച്ച മാങ്ങാ (മാങ്ങ ഇല്ലെങ്കിൽ ഒരു തക്കാളി അറായി കഷണമാക്കി ഇടുക, കുടാതെ ഒരു നാരങ്ങാ വലിപ്പത്തിൽ പുളി ഒരു ഗ്ലാസ് വെള്ളത്തിൽ പിഴിഞ്ഞ് ചേർക്കണം)
മുളകുപൊടി 2 ടേബിൾ സ്പൂൺ
മല്ലിപൊടി ഒന്നര ടേബിൾ സ്പൂൺ
മഞ്ഞ പൊടി അര ടീസ് സ്പൂൺ
കറിവെയ്ക്കുന്ന വിധം
ഒരു കറി ചട്ടിയിൽ മാങ്ങാ പൂളി ഇടുക അതിന്റെ കൂടെ പച്ചമുളക് കീറി ഇടുക, ഇഞ്ചിയും ചെറിയ ഉള്ളിയും ചതച്ച് ഇടുക, മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ പൊടികൾ ചേർക്കുക, മൃക്കാൽ ചട്ടി വെള്ളംവെയ്ക്കുക (രസം കണക്ക്) രണ്ട് കൊന്ത് കറിവേപ്പിലയും ഉപ്പും ചേർത്ത് തിളപ്പിക്കുക, തിളച്ചു വരുമ്പോൾ മീൻ ഇടുക, മീൻ വെന്ത് കഴിയുമ്പോൾ ഉപ്പും പുളിയും നോക്കുക. .എണ്ണ ഈ കറിക്ക് ആവശ്യമില്ല.