വൈകുന്നേരം ചായക്കൊപ്പം കഴിക്കാവുന്ന ഒരു അടിപൊളി വിഭവത്തെ നമുക്കൊന്ന് പരിചയപ്പെടാം. നല്ല രുചികരമായ ഉള്ളിവട അല്ലെങ്കില്‍ സവാള വട എങ്ങനെയാണ് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- പെരും ജീരകം
- മുളകുപൊടി
- മൈദ
- കടലമാവ്
തയ്യാറാക്കുന്ന വിധം;
വളരെ കട്ടി കുറച്ച് അരിഞ്ഞ സവാളയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്ത് കുറച്ച് സമയത്തേക്ക് അടച്ചു വെയ്ക്കുക. ശേഷം ഈ സവാള പിഴിഞ്ഞ് ഇതിനകത്തെ വെള്ളം മൊത്തം മാറ്റുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില പെരും ജീരകം, മുളകുപൊടി, മൈദ, കടലമാവ് എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഉരുട്ടിയെടുക്കുന്ന പരുവത്തില്‍ വേണം ഇത് മിക്‌സ് ചെയ്യാന്‍.
ശേഷം ഇത് കയ്യില്‍ അല്‍പ്പം വെള്ളം പുരട്ടി ഇത് ഉരുട്ടി എടുത്ത് ഒന്ന് ചെറുതായി പരത്തുക. ഉള്ളിവടയുടെ ഷേപ്പില്‍ ആക്കി എടുക്കണം ഇത്. ശേഷം നല്ലപോലെ എണ്ണ ചൂടാക്കി ഉള്ളി എണ്ണയിലേക്ക് ഇട്ടുകൊടുത്ത് തിരിച്ചും മറിച്ചും ഇട്ട് നല്ലപോലെ മൂപ്പിച്ച് എടുക്കാം. രുചികരമായ സവാള വട റെഡി.