ചോറുണ്ണാന്‍ ചിലര്‍ക്ക് രസം മാത്രം മതി. രസവും ചോറും കൂട്ടി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. വളരെ എളുപ്പത്തില്‍ ഒരു നാടന്‍ രസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- എണ്ണ
- ചെറിയ ഉള്ളി
- വെളുത്തുള്ളി
- തക്കാളി
- കറിവേപ്പില
- പച്ചമുളക്
- മഞ്ഞള്‍പ്പൊടി
- മുളകുപൊടി
- ഉപ്പ്
- കുരുമുളക് പൊടി
- വാളന്‍പുളി
- ജീരകം
തയ്യാറാക്കുന്ന വിധം;
ഒരു ചീനിച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ഈ എണ്ണ ചൂടായി വരുമ്പോഴേക്കും ഇതിലേക്ക് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കൂടിയിട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. തക്കാളി ഒന്ന് വെന്തു വരുമ്പോഴേക്കും ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും കൂടി ചേര്‍ത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം. ഇനി പൊടികള്‍ ചേര്‍ക്കേണ്ട സമയമാണ്. മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
പൊടികളുടെ പച്ചമണം മാറുമ്പോഴേക്കും ഇതിലേക്ക് ആവശ്യത്തിനുള്ള ചൂട് വെള്ളം ചേര്‍ത്തു കൊടുക്കണം. ശേഷം ഉപ്പ്, കുരുമുളക് പൊടി, വാളന്‍പുളി, ജീരകം എന്നിവ ഇട്ട് നല്ലപോലെ ഒന്ന് തിളപ്പിക്കുക. ഈ കൂട്ട് എല്ലാം കൂടി ഒന്നു തിളച്ചു വരുമ്പോഴേക്കും ഇതിലേക്ക് മല്ലിയില കൂടി ഇട്ട് നല്ലപോലെ അടച്ചുവെച്ച് തിളപ്പിച്ച് എടുക്കുക. നല്ല രുചികരമായ നാടന്‍ രസം തയ്യാര്‍.