ത്തങ്ങ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ ഒരു മത്തങ്ങാക്കറി തയ്യാറാക്കിയാലോ.
ആവശ്യമുള്ള സാധനങ്ങൾ
- മത്തങ്ങ – 1 കഷ്‌ണം
- വറ്റൽമുളക് – 3
- വെളുത്തുള്ളി- 4
- സവാള- 3
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ- 2
- മല്ലിയില
തയ്യാറാക്കുന്ന വിധം
മത്തങ്ങ വെള്ളത്തിൽ പുഴുങ്ങിയെടുത്തതിനുശേഷം അത് തണുക്കുന്നതിനായി മാറ്റിവയ്ക്കുക.
ചീനച്ചട്ടിയിൽ അൽപ്പം എണ്ണയൊഴിച്ചതിനുശേഷം വറ്റൽമുളക്, വെളുത്തുള്ളി, കുറച്ചു സവാള ചെറുതായി അരിഞ്ഞത് എന്നിവ വറുത്തതിനുശേഷം അതിനെ ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. ആവശ്യത്തിന് ഉപ്പ് അതിലേയ്ക്ക് ചേർക്കുക. ശേഷം പുഴങ്ങിയ മത്തങ്ങ ഉടച്ച് അതിൽ അൽപ്പം വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക. മത്തങ്ങ കൊണ്ടുണ്ടാക്കാവുന്ന സ്വാദിഷ്‌ടമായ കറി റെഡി.
STORY HIGHLIGHT: pumpkin curry