Kerala

നെഹ്റു ട്രോഫി വള്ളംകളി ഇന്ന് | Nehru Trophy boat race today

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. 9 വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, നെഹ്റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങൾ പൊരുതും. ഇന്ന് ഉച്ചയ്ക്കു 2ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 70–ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയോടെയാണു തുടക്കം. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മത്സരവും മന്ത്രി വി.എൻ.വാസവൻ മാസ്ഡ്രില്ലും ഫ്ലാഗ് ഓഫ് ചെയ്യും. മൂന്നുമുതൽ ജല കായിക ഇനങ്ങളും സാംസ്കാരിക പരിപാടികളും നടക്കും. ആലപ്പുഴ ജില്ലയിൽ ഇന്ന് അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിൽ പ്രാദേശിക അവധി നൽകി.