ന്യൂഡൽഹി: എൽഡിഎഫ് മുൻ കൺവീനർ ഇ.പി.ജയരാജനെ ട്രെയിൻ യാത്രയ്ക്കിടെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചെന്ന ഗൂഢാലോചനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണു ജഡ്ജിമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവരുടെ ബെഞ്ച് തള്ളിയത്.