ന്യൂഡൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ സുപ്രീം കോടതി കേരള സർക്കാരിനോടു നിർദേശിച്ചു. കേസിലെ വിചാരണ നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്ന ആവശ്യം തള്ളിയ കോടതി, ജാമ്യാപേക്ഷ നവംബർ 11നു പരിഗണിക്കാനായി മാറ്റി.
2023 മേയ് 10ന് പുലർച്ചെയാണ് സംഭവം. പരിശോധനയ്ക്കായി പൊലീസ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോ. വന്ദന ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. പൊലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റിരുന്നു. പ്രതിക്കായി ബി.എ ആളൂരും ആർ.വി.ഗ്രാലനും ഹാജരായി.