World

അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ ബോംബാക്രമണം; ഗാസയിൽ 11 മരണം | Central shelter school bombed in Gaza

ജറുസലം: വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളടക്കം 11 പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. സ്കൂളിൽ ഹമാസ് കേന്ദ്രം ഉണ്ടെന്നാരോപിച്ച് ഒന്നിലധികം തവണ ബോംബിട്ടു. കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം കൈമാറിയ 88 പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഖാൻ യൂനിസിൽ ഇന്നലെ കബറടക്കി. ഒരു ട്രക്കിൽ കൂട്ടിയിട്ട നിലയിൽ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ നിർവാഹമില്ലാതിരുന്നതിനാൽ ഒരുമിച്ചാണു മറവു ചെയ്തത്.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ പലസ്തീൻ യുവാക്കൾ നടത്തിയ വെടിവയ്പിൽ സന്നദ്ധപ്രവർത്തക കൊല്ലപ്പെട്ടു. യുഎസ് ആസ്ഥാനമായ ഹീൽ പലസ്തീൻ എന്ന സംഘടനയുടെ പ്രോഗ്രാം മാനേജർ ഇസ്‌ലാം ഹജസിയാണു കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിനുനേരെയാണു വെടിവയ്പുണ്ടായത്.