കൊച്ചി ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരായി. പ്രത്യേക അന്വഷണ സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടർന്ന് വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെക്കുകയായിരുന്നു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.