മീന്‍ കറി ഇല്ലാതെ ചോറ് കഴിക്കാനായി ചിലര്‍ക്കൊക്കെ മടിയാണ്. എന്നാല്‍ മീന്‍ എല്ലാദിവസവും മുളകിട്ടും വറുത്തും ഒക്കെ കഴിച്ചാല്‍ ബോറടിക്കില്ലേ?അതുകൊണ്ടുതന്നെ നമുക്ക് ഇത്തവണ ഒന്ന് മീന്‍പീര തയ്യാറാക്കി നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം ആണിത്.
ആവശ്യമായ ചേരുവകള്‍
- മീന്‍
- കൊച്ചുള്ളി
- വെളുത്തുള്ളി
- പച്ചമുളക്
- കുടംപുളി
- കറിവേപ്പില
- തേങ്ങ
- ഇഞ്ചി
- മഞ്ഞള്‍പ്പൊടി
- ഉലുവ
- എണ്ണ
തയ്യാറാക്കുന്ന വിധം
മീന്‍ പീര വെക്കുന്നതിനായി ചെറിയ മീനുകള്‍ എടുക്കുന്നതായിരിക്കും കുറച്ചുകൂടി രുചികരം. ചെറിയ മീന്‍ എടുത്ത് വെട്ടി കഴുകി ഒരു ചട്ടിയിലേക്ക് ഇടുക. ശേഷം അതിലേക്ക് കൊച്ചുള്ളി, വെളുത്തുള്ളി, പച്ചമുളക്, കുടംപുളി, കുറച്ച് കറിവേപ്പില എന്നിവ ഇടുക. ഇനി നമുക്ക് ഇതിലേക്ക് അരപ്പ് ചേര്‍ത്തു കൊടുക്കണം. അരപ്പിനായി നമുക്ക് ഒരു മിക്‌സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത്, കൊച്ചുള്ളി, ഇഞ്ചി, പച്ചമുളക് അല്ലെങ്കില്‍ കാന്താരി മുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, ഉലുവ എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക,
ഒരുപാട് അരഞ്ഞ് വരേണ്ട, ഒരു ചമ്മന്തിയുടെ പരുവത്തില്‍ ഇത് അടിച്ചെടുക്കണം. ശേഷം ഈ അരപ്പ് നമ്മള്‍ ചട്ടിയില്‍ മാറ്റിവെച്ചിരിക്കുന്ന മീനിലേക്ക് ചേര്‍ത്തു കൊടുക്കാം. എന്നിട്ട് ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് കൊടുക്കാം. ഇനി ചേര്‍ക്കേണ്ടത് വെളിച്ചെണ്ണയാണ്. ആവശ്യത്തിനുള്ള വെളിച്ചെണ്ണയും കുറച്ചു വെള്ളവും കൂടെ ചേര്‍ത്ത് കൈകൊണ്ട് ഒന്ന് നന്നായി പെരട്ടി കൊടുക്കാം. എല്ലാ മീനിലും അരപ്പ് പിടിക്കുന്ന രീതിയില്‍ വേണം മിക്‌സ് ചെയ്യാന്‍. അതുകഴിഞ്ഞ് 10 മിനിറ്റ് അടച്ചുവെച്ചും, പത്ത്് മിനിറ്റ് മൂടി തുറന്നു വച്ചും മീന്‍ വേവിക്കണം. ശേഷം അല്‍പം കറിവേപ്പിലയും കൂടി ഇട്ട് ഇളക്കിയാല്‍ നല്ല രുചികരമായ മീന്‍ പീര തയ്യാര്‍.
STORY HIGHLIGHTS: Fish Peera Recipe