Recipe

ഇന്ന് വൈകുന്നേരം ചായക്കൊപ്പം മൊരിഞ്ഞ നെയ്യപ്പം ആയാലോ?

ചായക്കൊപ്പം എന്തെങ്കിലും ഒരു ചൂട് എണ്ണപ്പലഹാരം ഇല്ലാതെ പലര്‍ക്കും അത്ര ഇഷ്ടമല്ല ചായ കുടിക്കാന്‍. സ്ഥിരം വീട്ടില്‍ തയ്യാറാക്കുന്ന എണ്ണപ്പലഹാരങ്ങള്‍ക്ക് പുറമേ ഇന്ന് നമുക്ക് ഒരു വെറൈറ്റി നെയ്യപ്പം തയ്യാറാക്കി നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

ആവശ്യമായ ചേരുവകള്‍

  • ശര്‍ക്കര
  • ഏലക്ക
  • മൈദ
  • ഗോതമ്പുപൊടി
  • ഉപ്പ്
  • തേങ്ങാക്കൊത്ത്
  • എള്ള്
  • എണ്ണ

തയ്യാറാക്കുന്ന വിധം

നെയ്യപ്പം തയ്യാറാക്കുന്നതിനായി ഒരു കപ്പ് ശര്‍ക്കരയിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് തിളപ്പിച്ച് അരിച്ച് മാറ്റിവെക്കുക. നന്നായി തണുക്കുകയും വേണം ഇത്. ഇനി നമ്മള്‍ ഒന്നര കപ്പ് പച്ചരിയെടുത്ത് നാലുമണിക്കൂര്‍ കുതിര്‍ത്തു വച്ചശേഷം മിക്‌സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് അടിച്ചെടുക്കണം. ഇതിനൊപ്പം ഏലക്ക, മൈദ അല്ലെങ്കില്‍ ഗോതമ്പുപൊടി, ഉപ്പ്, തണുത്ത ശര്‍ക്കരപ്പാനിയും കൂടെ ചേര്‍ത്ത് നന്നായി ഒന്ന് അരച്ചെടുക്കണം. തരിതരിയായി വേണം ഇത് അരച്ചെടുക്കാന്‍. ശേഷം ഇതിലേക്ക് രണ്ടു നുള്ള് ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്ത് ഒരു നാല് മണിക്കൂറോളം സമയം ഒന്ന് മാറ്റിവയ്ക്കുക.

ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് തേങ്ങാക്കൊത്തും എള്ളും ചേര്‍ത്ത് ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഇത് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലോട്ട് ചേര്‍ക്കുക. ഒരുപാട് കട്ടി ആവാത്ത രീതിയില്‍ വേണം ഇതിനുള്ള മാവ് തയ്യാറാക്കാന്‍. ഇനി നമ്മള്‍ എണ്ണ ചൂടാക്കി അതിലേക്ക് തവിയില്‍ കോരി ഒഴിക്കുക. നല്ല രുചികരമായ നെയ്യപ്പം തയ്യാര്‍.

story highlights: Neyyappam Recipe