പണ്ടൊക്കെ വിശേഷാല്‍ ദിവസങ്ങളില്‍ ആയിരുന്നു വീടുകളില്‍ പായസം വെയ്ക്കുന്നത്. എന്നാല്‍ ഇന്ന് ഇപ്പോള്‍ വിശേഷമൊന്നും തന്നെ വേണമെന്നില്ല. ആഗ്രഹം തോന്നുമ്പോഴൊക്കെ പലരും വീട്ടില്‍ പായസം ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാല്‍ എല്ലാ ദിവസവും ഒരേ പോലെയുള്ള പായസം കഴിച്ചു മടുത്തവരാണോ നിങ്ങള്‍?എങ്കില്‍ ഇത്തവണ ഒരു വെറൈറ്റി പായസം തയ്യാറാക്കി നോക്കാം. ബീറ്റ്‌റൂട്ട് പായസം എങ്ങനെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബീറ്റ്‌റൂട്ട്
- നെയ്യ്
- പഞ്ചസാര
- മില്‍ക്ക്‌മെയ്ഡ്
- പാല്‍
- ചൗവ്വരി
- ഉണക്കമുന്തിരി
- അണ്ടിപ്പരിപ്പ്
- ഏലയ്ക്കാപ്പൊടി
തയ്യാറാക്കുന്ന വിധം;
ഇതിനായി ആദ്യം തന്നെ ബീറ്റ്‌റൂട്ട് പേസ്റ്റ് പരുവത്തില്‍ ആക്കി ഒരു പാനിലേക്ക് നെയ്യൊഴിച്ച് അതിലേക്ക് ഇട്ട് നല്ലപോലെ വഴറ്റിയെടുക്കുക. അതേസമയം ഉരുളിയില്‍ പശുവിന്‍പാല്‍ കട്ട കെട്ടാതെ ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര, മില്‍ക്ക്‌മെയ്ഡ് എന്നിവ ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് വേവിച്ച ചൗവ്വരികൂടി ചേര്‍ത്ത് പാല് നന്നായി കുറുകി വരുന്നവരെ ഇളക്കുക. ഇനി നമ്മള്‍ വഴറ്റി മാറ്റിവെച്ചിരിക്കുന്ന ബീറ്റ് റൂട്ടിന്റെ പേസ്റ്റ് ഈ പാലിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കി മിക്‌സ് ചെയ്യുക.
കുറുകി വരുന്നതുവരെ ഇത് ഇളക്കിയെടുക്കണം. ശേഷം നമ്മള്‍ ഒരു പാനിലേക്ക് വീണ്ടും നെയ്യൊഴിച്ച് അതിലേക്ക് ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ വഴറ്റി പായസത്തിലേക്ക് ചേര്‍ത്തു കൊടുക്കുക. അവസാനം അല്‍പം ഏലയ്ക്കാപ്പൊടി കൂടി ചേര്‍ത്തു കൊടുത്താല്‍ നല്ല രുചികരമായ ബീറ്റ്‌റൂട്ട് പായസം തയ്യാര്‍.
story highlights: Beetroot Payasam Recipe