ഓരോ നാട്ടിലും ഓരോ രീതിയിലാണ് കറികള്‍ വയ്ക്കാറുള്ളത്. അവയിലിന്റെ കാര്യത്തില്‍ ചില സ്ഥലത്ത് മഞ്ഞനിറത്തില്‍ ആകും, ചില സ്ഥലത്ത് വെള്ള നിറത്തിലാകും. മഞ്ഞനിറത്തിലുള്ള അവിയലാണ് കൂടുതല്‍ ആളുകളും കഴിക്കുന്നത്. എന്നാല്‍ വെള്ള നിറത്തിലുള്ള പാലക്കാടന്‍ അവിയല്‍ മനുക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
അവിയലിന് ആവശ്യമായ പച്ചക്കറികള്‍ തൊലി കളഞ്ഞ് കഴുകി അരിഞ്ഞ് മാറ്റി വെയ്ക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഒന്ന് കുറച്ചു വെള്ളം കൂടെ ചേര്‍ത്ത് അടച്ചുവെച്ച് ഒന്ന് വേവിക്കണം. ഇനി അടുത്തതായി അവിയിലിന് ആവശ്യമായ അരപ്പ് തയ്യാറാക്കണം. അതിനായി തേങ്ങ ചിരകിയതും പച്ചമുളകും കറിവേപ്പിലയും ജീരകവും കൂടെ ചതച്ച് ചമ്മന്തി പരുവത്തില്‍ എടുത്തുമാറ്റി വെയ്ക്കുക. കഷ്ണങ്ങളിലെ വെള്ളം വറ്റി ഒന്ന് പകുതി വെന്തുവരുമ്പോഴേക്കും ഈ അരപ്പ് അതിലേക്ക് ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കുക.
ശേഷം അഞ്ച് മിനിറ്റത്തേക്ക് ഇത് അടച്ചുവെച്ച് വേവിക്കുക. ചെറിയ തീയില്‍ വേണം ഇങ്ങനെ വേവിക്കാന്‍. വെള്ളം വറ്റിക്കഴിയുമ്പോള്‍ തീ അണച്ച് ആവശ്യത്തിനുള്ള കട്ടി തൈര് ചേര്‍ത്ത് കൊടുക്കണം. തൈര് ചേര്‍ക്കുമ്പോള്‍ എപ്പോഴും പുളിയില്ലാത്ത തൈര് വേണം ചേര്‍ത്തു കൊടുക്കാന്‍. ശേഷം അവിയലിലേക്ക് അല്‍പം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല രുചികരമായ പാലക്കാടന്‍ അവിയല്‍ തയ്യാര്‍.
story highlights: Palakkadan Aviyal Recipe