കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് ചീസ് എന്നാൽ ഈ ചീസ് കുട്ടികൾക്ക് എപ്പോൾ മുതലാണ് കൊടുത്തു തുടങ്ങേണ്ടത് കൊണ്ട് കുട്ടികൾക്ക് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ഇവയെല്ലാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് എന്തൊക്കെയാണെന്ന് നോക്കാം.
കുട്ടികൾക്ക് എപ്പോൾ മുതൽ ചീസ് നൽകി തുടങ്ങാം
- ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വളരെ കുറച്ച് അളവിൽ മാത്രം ചീസ് പരിചയപ്പെടുത്താം
- മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൃദുവായതും എളുപ്പത്തിൽ ശവയ്ക്കാൻ സാധിക്കുന്നതുമായ ചീസുകൾ വേണം നൽകാൻ
- എന്തെങ്കിലും ഭക്ഷണത്തിനു ഒപ്പം ഒരു അല്പം തേച്ചു കൊടുക്കുന്നതായിരിക്കും നല്ലത്.
ചീസിന്റെ ഗുണങ്ങൾ
- കുട്ടികൾക്ക് പോഷകപ്രദവും ആരോഗ്യകരവുമായ ഒരു ഭക്ഷണം തന്നെയാണ് ചീസ്.
- കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരുപാട് ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്
- കുട്ടികളുടെ വളർച്ച വികസനം പൊതുവായി ആരോഗ്യ വശങ്ങൾ തുടങ്ങിയവയൊക്കെ ചീഫ് പിന്തുണയ്ക്കുന്നുണ്ട്.
- കുട്ടികളുടെ ഹൃദയാരോഗ്യം മികച്ചതാക്കുവാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും ആണ് ചെയ്യുന്നത്.
- കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ചീസിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
- ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികളുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയെ സഹായിക്കുവാൻ സാധിക്കും
- ചീസ് കഴിക്കുന്ന കുട്ടികളിൽ വിശപ്പ് വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട് ഇത് ഇവരുടെ ആരോഗ്യത്തിന് മികച്ച രീതിയിൽ തന്നെ ഗുണം നൽകുന്നുണ്ട്
story highlights; cheese benafits