ലോകഹൃദയം ദിനത്തോടനുബന്ധിച്ച് 28 ആം തീയതി എസ് കെ ആശുപത്രിയിൽ ചികിത്സ നേടിയ രോഗികളുടെ സംഗമമായി ഹൃദയസംഗമം എന്ന പരിപാടി സംഘടിപ്പിച്ചു. 29 ആം തീയതി സൗജന്യ ഹൃദ്രോഗം നിർണയ ക്യാമ്പും തുടർ ചികിത്സയും സംഘടിപ്പിക്കും.
എസ് കെ ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ കെ എൻ ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ലോക ഹൃദ്രോഗ ദിന ചടങ്ങിൽ ഡോക്ടർ കെ എസ് സന്ധ്യ അധ്യക്ഷത വഹിച്ചു. പ്രശസ്ത കാർഡിയോളജിസ്റ്റ് മാരായ ഡോക്ടർ സുരേഷ് ഡോക്ടർ അർഷാദ് ഡോക്ടർ ഹരിഹര സുബ്രഹ്മണ്യം ഡോക്ടർ വിജയ് തോമസ് ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകിയ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികളുടെ ബന്ധുക്കൾക്ക് സിപിആർ ട്രെയിനിങ്ങും നൽകി.
ഇന്ന് പത്തുമണിയോടുകൂടി എസ് കെ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഹൃദയസംഗമം പരിപാടി ഹൃദ്രോഗം ബാധിച്ച രോഗികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. നിരവധിപേർ ഹൃദയസംഗമം പരിപാടിയിൽ പങ്കെടുത്തു. കൂടാതെ സെപ്റ്റംബർ 29 (നാളെ) ന് ആശുപത്രിയിൽ സൗജന്യ ക്യാമ്പും നടത്തും.
ഹൃദയാരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകികൊണ്ട് തിരുവനന്തപുരം എസ്. കെ ഹോസ്പിറ്റൽ സംഘടിപ്പിച്ച ഹൃദയസംഗമം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മികച്ച അനുഭവമായിരുന്നു ക്യാമ്പ് സമ്മാനിച്ചത്.
STORY HIGHLIGHT: sk hospital