രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണ്‍ നാളെ നടക്കും. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണാണ് നടക്കുക. 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ 10 കിലോമീറ്റര്‍ ദൈര്‍ഖ്യം ഉള്ള ഓട്ടം, 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പറേറ്റ് റണ്‍, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി നടക്കും.
കോവളം മുതല്‍ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോണ്‍. പതിനെട്ട് വയസ് മുതലുള്ളവര്‍ക്ക് മാരത്തോണില്‍ പങ്കെടുക്കും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും മാരത്തോണില്‍ പങ്കെടുക്കുവാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണില്‍ 1270 പേരാണ് പങ്കെടുത്തത്. ഇക്കുറി രണ്ടായിരത്തോളം താരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുക്കും. കേരളത്തിന്റെ തീരദേശ പറുദീസയായ, രാജ്യത്തിന്റെ വിനോദ സഞ്ചാരത്തിന്റെ മനോഹര മുഖമായ കോവളത്തിന്റെ ശാന്തതയും സൗന്ദര്യവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഈ അന്താരാഷ്ട്ര മാരത്തോണിലൂടെ സാധിക്കും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണില്‍ ഭിന്നശേഷിക്കാര്‍ക്കായി സൂപ്പര്‍ റണ്‍ മരത്തോണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തിനായി സൂപ്പര്‍ റണ്‍ ഉണ്ടായിരിക്കും. നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്), ജ്യോതിര്‍ഗമയ ഫൗണ്ടേഷന് എന്നിവയുമായി സഹകരിച്ചാണ് സൂപ്പര്‍ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണില്‍ 1270 പേരാണ് പങ്കെടുത്തത്. യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകര്‍. കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ്, കേരള പോലീസ്, കേരള ടൂറിസം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മരത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മാരത്തണ്‍ ഓട്ടക്കാരെ കോവളം മരത്തോണ് ആകര്‍ഷിക്കും. പരിചയസമ്പന്നരായ അത്ലറ്റുകള്, ഫിറ്റ്നസ് പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍, പാങ്ങോട് ആര്‍മി സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പി., പ്രശസ്ത ഫുട്ബോള്‍താരം ഐ.എം. വിജയന് തുടങ്ങിയവര്‍ മാരത്തോണില്‍ പങ്കെടുക്കും.