Oman

ഫാമിലെ ഒട്ടകങ്ങളെ ആക്രമിച്ച് കൊന്നു; ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ

ഫാം ഉടമയും പ്രതികളും തമ്മിലുള്ള തർക്കമാണ് അതിക്രമത്തിന് കാരണം

സഹം വിലായത്തിലെ ഫാമിൽ നിരവധി ഒട്ടകങ്ങൾ ചത്ത സംഭവത്തിൽ രണ്ടുപേരെ നോർത്ത് ബാത്തിന പൊലീസ് കമാൻഡ് പിടികൂടി. പ്രതികളിലൊരാൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതാണ് ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. ഒട്ടക ഉടമയും പ്രതികളും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണ് അതിക്രമത്തിന് കാരണം. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.