അതിമനോഹരമായ നിരവധി കാഴ്ചകൾ ഒരുക്കി സഞ്ചാരികളെ മാടി വിളിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. പഞ്ചാരിമണലിന്റെ കാഴ്ചകൾക്കൊപ്പം തന്നെ ഒരുപാട് കാഴ്ചകൾ ഇവിടെ വിനോദസഞ്ചാരികളെ ഇരിപ്പുണ്ട് സ്കൂബ ഡൈവിങ് അടക്കമുള്ള സാഹസിക വിനോദങ്ങളും ഇവിടെ സഞ്ചാരികളെ പുളകം കൊള്ളിക്കുന്നു. കാണാൻ ഒരുപാട് കാഴ്ചകളാണ് ഈ കുഞ്ഞൻ ദ്വീപിൽ ഉള്ളത്. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് 36 ദ്വീപുകളുടെ ദീപ സമൂഹമാണ്. ജനവാസമുള്ള പത്തു ദ്വീപുകളാണ് ഇതുവരെയും കണ്ടെത്തിയിരിക്കുന്നത്
കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം. പുരാവസ്തുക്കളുടെ ഒരുപാട് തെളിവുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട് പോർച്ചുഗീസുകാരുടെ സ്വാധീനത്തിൽ ആകുന്ന സമയം വരെ ഇത് കണ്ണൂർ രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥയാണ് ഇവിടെയുള്ളത്. 600 അധികം ഇനം കടൽ മത്സ്യങ്ങൾ 78 ഇനം പവിഴങ്ങൾ 82 ഇനം കടൽ എന്നിവ ഇവിടെ ഉണ്ട്. ഈ പ്രദേശത്തെ ഏക വിമാനത്താവളം അഗത്തിയാണ്. ഇവിടെ ആദ്യ പൊതുവിദ്യാലയം 1904 ലാണ് ആരംഭിക്കുന്നത്. 1960 കളിൽ അമിനിയിലും കൽപേനിയിലും ആദ്യത്തെ ഹൈസ്കൂളും സ്ഥാപിതമായി. ഇവിടെയുള്ള കാഴ്ചകൾ അതിമനോഹരമായതാണ് അടിസ്ഥാന സൗകര്യങ്ങളുടെ കുറച്ച് ലക്ഷ്യത ഇവിടെ കുറവാണ്. ബോട്ട് തരുന്നത് അനുസരിച്ചാണ് പലപ്പോഴും പല സാധനങ്ങളും ലഭ്യമാകുന്നത്. ഇന്ത്യ ഗവൺമെന്റിനു വേണ്ടിയുള്ള ഒരു ഭരണാധികാരിയാണ് ഇവയുടെ ഭരണം നടത്തുന്നത്. സ്കൂബ ഡൈവിംഗ് അടക്കമുള്ള നിരവധി സാഹസികമായ കാര്യങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട്.
story highlights;lakshadweep