ചേരുവകൾ
- ബസ്‌മതി അരി = 250 കിലോ ഗ്രാം
- ചെറിയ കഷണങ്ങളായി അരിഞ്ഞ
കോളിഫ്‌ളവര്‍, കാരറ്റ്, ബീന്‍സ്,
ഉരുളക്കിഴങ്ങ്, ഗ്രീന്‍ പീസ്
എന്നിവ മൊത്തം 150 ഗ്രാം - തക്കാളി = രണ്ട് എണ്ണം കഷണങ്ങളായി അരിഞ്ഞത്
- ഗ്രാമ്പൂ = മൂന്ന് എണ്ണം
- ഏലയ്ക്ക = അഞ്ച് അല്ലെങ്കില്‍ ആറെണ്ണം
- കറുവാപ്പട്ട = ഒരു ചെറിയ കഷണം
- ഉണക്കമുന്തിരി = 25 ഗ്രാം
- അണ്ടിപ്പരിപ്പ് = 25 ഗ്രാം
- ബദാം പരിപ്പ് = 25 ഗ്രാം
- ചുവന്നുള്ളി = രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
- ഉപ്പ് = പാകത്തിന്
- നെയ്യ് = രണ്ട് ടേബിള്‍ സ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ വെള്ളമുപയോഗിച്ച് നന്നായി കഴുകിയതിനു ശേഷം കഷണങ്ങളായി അരിയുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് പകുതി മാത്രം വേവിച്ച് പച്ചക്കറികള്‍ വാങ്ങിവെയ്ക്കുക. വൃത്തിയായി കഴുകിയ അരി വേവിച്ചതിനു ശേഷം മാറ്റി സൂക്ഷികുക. തുടര്‍ന്ന്, നെയ്യ് നന്നായി ചൂടാക്കിയതിനു ശേഷം അതില്‍ ബദാം പരിപ്പ്, അണ്ടി പരിപ്പ്, ഉണക്കമുന്തിരി എന്നിവ റോസ്‌റ്റ് ചെയ്തെടുക്കുക. ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവയും വറുത്തെടുത്ത് സൂക്ഷിക്കുക. കഷണങ്ങളായി അരിഞ്ഞ ചുവന്നുള്ളിയും തക്കാളിയും ചെറിയ ബ്രൌണ്‍ നിറം ലഭിക്കുന്നിടം വരെ നന്നായി മൊരിച്ചെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മറ്റ് ചേരുവകളോടൊപ്പം ചേര്‍ത്ത് ഇത് ഇളക്കിയെടുക്കുക. തുടര്‍ന്ന്, പകുതിമാത്രം വേവിച്ച് വെച്ചിരിക്കുന്ന പച്ചക്കറികളും മറ്റു ചേരുവകളും പാകം ചെയ്തു വെച്ചിരിക്കുന്ന ബസ്‌മതി അരിയുമായി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. തുടര്‍ന്ന് കൂടുതല്‍ ആകര്‍ഷണീയത തോന്നുന്നതിന്നായി ഉണക്കമുന്തിരിയും, അണ്ടിപരിപ്പും, ബദാം പരിപ്പും മുകളില്‍ വിതറുക. story highlights; vegitable pulav