മലപ്പുറം: അൻവറിൻ്റെ ആരോപണങ്ങൾ പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ്. മുസ്ലീം വിരുദ്ധത പറഞ്ഞ് സിപിഐഎമ്മിന് എതിരാക്കാൻ നോക്കുന്നു. തീവ്രവർഗീയ നിലപാട് ഉയർത്തി വർഗീയ ധ്രുവീകരണത്തിനാണ് അൻവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അൻവറിന്റേത് പാർട്ടിക്കെതിരായ കടന്നാക്രമണമാണ്. വ്യക്തിപരമായ ആക്രമണമായി കാണുന്നില്ല. ആദ്യം മുസ്ലിം പ്രീണനം ആയിരുന്നു ആരോപണം. ഇപ്പോൾ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.
വിരോധം തീർക്കാൻ ആർഎസ്എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് പിവി അൻവർ. ആരുടേയും നിസ്ക്കാരം തടഞ്ഞിട്ടില്ല. നമസ്ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തൻ്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണെന്നും ഇഎൻ മോഹൻ ദാസ് പറഞ്ഞു.
അന്‍വറിന് വിരോധം ഉണ്ടെങ്കില്‍ ഇത്രത്തോളം തരം താഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ പാര്‍ട്ടി ഓഫീസിലേക്ക് വരവ് കുറവാണെന്നും സുജിത് ദാസിനെതിരെ ഒരു പരാതിയും തന്നോട് പറഞ്ഞിട്ടില്ലെന്നും മോഹന്‍ദാസ് പറയുന്നു. അന്‍വര്‍ പച്ച നുണയാണ് പറയുന്നത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അന്‍വര്‍ പുറത്തു വിടട്ടെയെന്നും താന്‍ ആരുടെയും നിസ്‌കാരം മുടക്കിയിട്ടില്ലെന്നും മോഹന്‍ദാസ് പറഞ്ഞു.
അന്‍വറിന് കോണ്‍ഗ്രസ്സിലെ പരിചയമാണുള്ളതെന്നും ആ അനുഭവത്തിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് പറയുന്നതെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. നിലമ്പൂരിലെ വികസനം നടക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം അന്‍വറിനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലെ പരിമിതികള്‍ പരിഹരിച്ച് കൂടുതല്‍ ചടുലമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് രണ്ടാം തവണയും സീറ്റ് നല്‍കിയതെന്നും മോഹന്‍ദാസ് പറഞ്ഞു.
‘നാമനിര്‍ദേശ പ്രക്രിയ ആരംഭിച്ചതിന് ശേഷമാണ് അദ്ദേഹം നാട്ടിലെത്തിയത്. അതുവരെ ദക്ഷിണാഫ്രിക്കയിലായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായിരുന്നില്ല. അത് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതികൂലമായി ബാധിച്ചു. എത്ര ദിവസമാണ് അദ്ദേഹം മണ്ഡലത്തിലുണ്ടായതെന്ന് നാടിനറിയാമല്ലോ, നിലമ്പൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദി അദ്ദേഹം തന്നയാണ്. നാട്ടിലുണ്ടാകണമെന്ന് നിരന്തരം പറഞ്ഞിരുന്നു, നാട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വീണ്ടും സീറ്റ് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലെ പരിമിതികള്‍ പരിഹരിച്ച് കൂടുതല്‍ ചടുലമായി ഇടപെടുമെന്ന പ്രതീക്ഷയില്‍ സീറ്റ് നല്‍കി,’ അദ്ദേഹം പറഞ്ഞു. തന്റെയും അദ്ദേഹത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനം അറിയാവുന്നവരാണ് മലപ്പുറം ജില്ലയിലുള്ളവരെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.