ചേരുവകൾ
- തക്കാളി :- നന്നായി പഴുത്തത് 4
- സവാള -2 മീഡിയം വലുപ്പം
- പച്ചമുളക് -4
- ഇഞ്ചി വെള്ളുതുള്ളി അരിഞത്- 2 ഉം 1 ടീസ്പൂൺ വീതം
- മഞൾപൊടി – 2 നുള്ള്
- മുളക്പൊടി -3/4 ടീസ്പൂൺ
- കുരുമുളക് പൊടി -1/2 ടീസ്പൂൺ
- ഗരം മസാല -1 ടീസ്പൂൺ
- മല്ലിയില അരിഞത്- 2 ടീസ്പൂൺ (ആവശ്യമെങ്കില്‍)
- കറിവേപ്പില -1 തണ്ട്
- കടുക് ,ഉപ്പ് ,എണ്ണ -പാകത്തിനു
- ജീരകം – 2 നുള്ള് (ആവശ്യമെങ്കില്‍)
- പഞ്ചസാര -2 നുള്ള്
തയ്യാറാക്കുന്ന വിധം
തക്കാളി കനം കുറച്ച് വട്ടത്തിൽ അരിയുക. സവാള ചതുരത്തിൽ അരിയുക.പച്ചമുളക് നീളത്തിൽ കീറി വക്കുക. പാനിൽ എണ്ണ ചൂടാക്കി ,ജീരകം ചേർത്ത് മൂപ്പിക്കുക.ശേഷം
വട്ടത്തിൽ കനം കുറച്ച് അരിഞ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്റ് നീരോക്കെ പുറത്ത് വന്നു തുടങ്ങുമ്പോൾ കുറച്ച് ഉപ്പ്, പഞ്ചസാര ,കുരുമുളക്പൊടി , പകുതി ഗരം മസാല
ഇവ ചേർത്ത് ഇളക്കി വഴറ്റുക.നന്നായി വഴന്റാൽ തീ ഓഫ് ചെയ്യാം മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ( കുറച്ച് കൂടുതൽ ഒഴിക്കുക) കടുക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റുക. ശേഷം ചതുരത്തിൽ അരിഞ്ഞ സവാള പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റുക.പിന്നീട് പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ കൂടെ ചേർത്ത് വഴറ്റുക. നന്നായി വഴന്റ് കഴിയുമ്പോൾ മഞ്ഞൾ പൊടി, മുളക് പൊടി, ബാക്കി ഗരം മസാല ഇവ കൂടെ ചേർത്ത് വഴറ്റുക.നന്നായി വഴന്റ് നന്നായി നിറം മാറി നല്ല ബ്രൗൺ നിറം ആകണം.ശേഷം ഈ കൂട്ട് തക്കാളി വഴറ്റിയ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. വെള്ളം വേണമെങ്കിൽ മാത്രം ചേർക്കാം.
തക്കാളിയിലെ വെള്ളം മാത്രം മതിയെങ്കിൽ പിന്നെ ചേർക്കണ്ട.പഴുത്ത തക്കാളി ഉപയോഗിച്ചാൽ നല്ല നീരു ഉണ്ടാകും.നന്നായി തിളച്ച് വരുമ്പോൾ തീ ഓഫ് ചെയ്തു മല്ലിയില ,കുറച്ച് കറിവേപ്പില കൂടെ ചേർത്ത് 10 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം.