ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ ഇടംനേടി മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ തന്നെയാണ് ടീം വിവരം പുറത്ത് വിട്ടത്. സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ. സഞ്ജു സാംസണിനൊപ്പം ജിതേഷ് ശർമയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ.
ഹർദിക് പാണ്ട്യ ടീമിൽ തിരിച്ചെത്തി. ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബൗളർ മായങ്ക് യാദവ് ടീമിൽ ഇടം നേടി. മായങ്കിനൊപ്പം ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ആദ്യമായി ടീമിലെത്തി. ആദ്യ ടി20 ഒക്ടോബർ 6 ന് ഗ്വാളിയോറിലും ബാക്കി രണ്ടെണ്ണം ഒക്ടോബർ 9 ന് (ന്യൂഡൽഹി), ഒക്ടോബർ 12 ഹൈദരാബാദിലും നടക്കും.
2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന് നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം.
കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന് എന്നിവരെ പരിഗണിച്ചില്ല. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് അവസരമൊരുങ്ങിയത്. യശസ്വി ജയ്സ്വാളിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം അനുവദിച്ചതും സഞ്ജുവിന് ഗുണം ചെയ്തു.
ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടി20 ടീം
സൂര്യകുമാർ യാദവ് (c), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ്മ (wk), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.