Celebrities

‘ഇത് കണ്ട് എന്റെ അമ്മ ഞെട്ടും’: മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ ദയ സുജിത്ത്- manju pillai daughters surprise tattoo

നടി മഞ്ജു പിള്ളയ്ക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് മകൾ ദയ സുജിത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു പലപ്പോഴും കുടുംബത്തോടൊപ്പം ഉള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മഞ്ജുവിന് സർപ്രൈസ് നൽകുന്ന മകൾ ദയ സുജിത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

തന്റെ കൈയ്യിൽ അമ്മയുടെ ചിത്രം ടാറ്റു ചെയ്താണ് ദയ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കിയത്. ദയ തന്റെ കൈയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ ടാറ്റു ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

മകളുടെ കൈയ്യിലെ ടാറ്റു കണ്ട് അത്ഭുതത്തോടെയും സന്തോഷത്തോടെയും മകളെ ചേർത്തുപിടിച്ച് ഉമ്മവയ്ക്കുന്ന മഞ്ജുവിനെയും വീഡിയോയിൽ കാണാം. ‘ഇത് കണ്ട് അമ്മ ഞെട്ടും’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. നേരത്തെ മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം മഞ്ജു കൈയ്യിൽ ടാറ്റു ചെയ്തിരുന്നു.

വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

STORY HIGHLIGHT: manju pillai daughters surprise tattoo