തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തൃശൂർ ചെറുന്നല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ സെബിൻ ഫ്രാൻസിസാണ് അറസ്റ്റിലായത്. പോക്സോ ചുമത്തിയാണ് അറസ്റ്റ്.
പ്രതി പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുന്നംകുളം പൊലീസ് ഇന്നലെയാണ് സെബിനെ കസ്റ്റഡിയിലെടുത്തത്.