പരമ്പരാഗതമായി കൈമാറി വന്ന അറിവുകളുടെ കൂട്ടത്തിൽ സാധാരണ വെള്ളത്തേക്കാൾ കുറച്ചുകൂടി നല്ലതു ചൂടുവെള്ളമാണെന്ന ധാരണയാണ് എല്ലാവർക്കും ഉള്ളത്. ശരീരവേദനയും തണുപ്പ് സഹിക്കാനാകാതെയും നിത്യവും ചൂട് വെള്ളത്തില്‍ കുളിക്കുന്ന ആളുകളാണ് ഏറെയും. എന്നാൽ ചൂടുവെള്ളം വേണ്ടിടത്തു മാത്രം വേണം ഉപയോഗിക്കാൻ.
ദിവസേനയുള്ള ചൂട് വെള്ളത്തിലെ കുളി ചർമ്മത്തെ വരണ്ടതാക്കുകയും ഇത് ചൊറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ബ്രോങ്കൈറ്റിസ്, ജലദോഷം, തൊണ്ടവേദന, തുടങ്ങി തണുപ്പു ദോഷം ചെയ്യുന്ന അവസരങ്ങളിൽ മാത്രം വേണമെങ്കിൽ ചൂടുവെള്ളത്തിലുള്ള കുളി ആവാം. ചൂടു വെള്ളത്തിൽ കുളിക്കണമെന്നു പറയുമ്പോൾ അതിനായി വെള്ളം തിളപ്പിക്കേണ്ട കാര്യവുമില്ല. തണുപ്പൊന്നു മാറ്റിയെടുത്താൽ മതി.
മുറിവു വൃത്തിയാക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് അഭികാമ്യം. എന്നാൽ യാതൊരു കാരണവശാലും മുറുവിലോ വ്രണത്തിലോ അമിത ചൂടിൽ വെള്ളം ഉപയോഗിക്കരുത്. ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു നീർക്കെട്ടോ വേദനയോ അനുഭവപ്പെടുമ്പോൾ അവിടെ ചെറിയ തോതിൽ ചൂടു വെള്ളം ഉപയോഗിച്ച് ആവി പിടിക്കാം. അവിടേക്കുള്ള രക്തചംക്രമണം വർധിക്കുന്നതിനും മസിലുകൾക്ക് ആശ്വാസം ലഭിക്കുന്നതിനും ഇത് ഉത്തമമാണ്.
ശുദ്ധജലം ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും തിളപ്പിച്ചാറിയ ജലം മാത്രമാണ് സുരക്ഷിതത്വം. അതുപോലെതന്നെ കുടിക്കാനുള്ള വെള്ളം തുടർച്ചയായി കൂടുതൽ നേരം തിളപ്പിക്കണമെന്നില്ല.
STORY HIGHLIGHT: HOT WATER