താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടെ ലോറി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കട്ടിപ്പാറ ആര്യംകുളം ഉബൈദ്(23), കട്ടിപ്പാറ മലയില്‍ മുഹമ്മദ് ഷാദില്‍(23), വയനാട് മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട് കുന്നത്ത് സഅ്ജീദ് അഫ്‌നാബ്(22) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ചുരം വ്യൂ പോയിന്റിലായിരുന്നു സംഭവം. ചുരം ഏഴാം വളവില്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കിനിടെ ലോറി തെറ്റായ ദിശയില്‍ പ്രവശേിച്ച് കാറിന് തടസ്സം സൃഷ്ടിച്ചുവെന്നും ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു അക്രമം.അഞ്ചോളം പേരാണ് കാറിലുണ്ടായിരുന്നത്. ഇരു കൂട്ടരോടും ഇന്ന് താമരശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ഹാജറാവാന്‍ നിര്‍ദേശിക്കുകയും ലോറി ഡ്രൈവറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.