Saudi Arabia

പാലക്കാട് കോങ്ങാട് സ്വദേശി റിയാദിൽ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട്‌ കോങ്ങാട് കരിമ്പ സ്വദേശി വെട്ടത്ത് ഷാനവാസ്‌ (50) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. 25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

പിതാവ്: ഹസ്സൻ, മാതാവ്: ആയിഷ കുട്ടി, ഭാര്യ: സജ്ല, മക്കൾ: മുഹമ്മദ്‌ അജ്സൽ, സന നഹ്ല, സഹ്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.