പ്രകൃതിദത്ത സൗന്ദര്യം കൊണ്ട് പ്രശസ്തമായ ഒരു രാജ്യമാണ് സ്വിറ്റ്സർലാൻഡ്. ഈ രാജ്യത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ആൽപ്സ് പർവ്വതനിരകൾ. ഈ മലനിരകളിൽ സൗന്ദര്യവും സാഹസികതയും ഒരുപോലെ ഒളിപ്പിച്ചിരിക്കുന്ന ഒരു സ്ഥലമാണ് എഗ്ഗിഷോർൺ . ഏകദേശം 2,927 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലപ്രദേശം, പ്രകൃതി പ്രേമികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപാട് പ്രിയപ്പെട്ട ഇടമാണ്.
സ്വിറ്റ്സർലാൻഡിലെ വാലീസ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന എഗ്ഗിഷോർണിലേ അലീറ്റ്സ്‍ച്ചു ഗ്ലാസിറും അതിന്റെ പരിസര പ്രദേശങ്ങളും, 360 ഡിഗ്രി വീക്ഷണ കോണുകളിലുള്ള ആകർഷകമായ വ്യൂ പോയിന്റുകളും വളരെ പ്രസിദ്ധമാണ്. ഹിമാനി സഞ്ചാരപ്രിയരുടേയും, പ്രകൃതി പ്രേമികളുടെയും ഒക്കെ സ്വപ്ന ഭൂമിയാണ് ഈ ഒരു പർവ്വതപ്രദേശം.
എഗ്ഗിഷോർണിന്റെ മുകളിലേക്കുള്ള യാത്ര, മനോഹരമായ ഭൂപ്രകൃതിയും അപകടകരമായ പാതകളും ഒക്കെ അടങ്ങിയതു കൂടിയാണ്. മലനിരയുടെ മുകളിൽ നിന്നാൽ അലീറ്റ്സ്‍ച്ച ഗ്ലാസിറിന്റെ വിസ്തൃതിയും, മാറ്റർഹോൺ, മോൻഷ്, യുംഗ്ഫ്രാവ് പർവതങ്ങളുടെ ഭംഗിയും കാണാൻ സാധിക്കും.
എഗ്ഗിഷോർണും അലീറ്റ്സ്‍ച്ച ഗ്ലാസിറും യുനെസ്കോ ലോകപൈതൃക സൈറ്റിന്റെ ഒരു ഭാഗമാണ് എന്നതും ശ്രെദ്ധ നെടി. ഏകദേശം 23 കിലോമീറ്ററോളം നീളമുള്ള അലീറ്റ്സ്‍ച്ച ഗ്ലാസിർ യൂറോപ്പിലെ ഏറ്റവും വലിയതും നീളമേറിയതുമായ ഹിമാനിയാണ്.
ഈ ഗ്ലാസിർ അതിന്റെ ആഴവും വൈവിധ്യവും, ചരിത്രപ്രാധാന്യവും കൊണ്ടും ശ്രദ്ധേയമാണ്. ഗ്ലോബൽ വാർമിംഗും കാലാവസ്ഥാ വ്യതിയാനവും ഗ്ലേസിയറുകൾക്ക് വലിയ ഭീഷണിയാണ്. Aletsch Glacier ന്റെ വിസ്തൃതിയും കനവും വർഷം തോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 19-ആം നൂറ്റാണ്ടു മുതൽ ഇത് പതിവായി കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1860-കളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഗ്ലേസിയറിന്റെ നീളത്തേക്കാൾ 2.5 കിലോമീറ്റർ നിലവിൽ കുറഞ്ഞിട്ടുണ്ട്.
ഈ പ്രദേശത്ത് വരുന്ന സഞ്ചാരികൾക്ക് വിവിധതരം ദൃശ്യവിസ്മയങ്ങൾ കാണാനാകും. വേനൽക്കാലത്ത് എഗ്ഗിഷോർൺ മലനിരകൾ പർവ്വതാരോഹണത്തിനും, ഹിമാനി ടൂറുകൾക്കും, മൗണ്ടൻ ബൈക്കിംഗിനും, ശീതകാലത്ത്, സ്കീയിംഗിനും സ്നോബോർഡിംഗിനും അനുയോജ്യമാണ്.
വിവിധ കേബിൾ കാർ റൂട്ടുകൾ ഈ മലനിരയിലേക്ക് എത്തിച്ചേരാനുള്ള മാർഗം എളുപ്പമാക്കുന്നുണ്ട്. ഗ്രാമത്തിൽ നിന്നുള്ള കേബിൾ കാർ ഉപയോഗിച്ച്, യാത്രക്കാർക്ക് Eggishorn ന്റെ മുകളിലെത്താം. ഇവിടുത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും സുരക്ഷിതമായ പാതകൾ വഴി സഞ്ചാരങ്ങൾ നടത്താനും ഇവിടെ സൗകര്യങ്ങൾ നിരവധി ആണ്. അതുല്യമായ ഭൂപ്രകൃതി, ശാന്തമായ അന്തരീക്ഷം, വേനലും, വിന്ററും വ്യത്യസ്തങ്ങളായ കാഴ്ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. എഗ്ഗിഷോർൺ സ്വിറ്റ്സർലാൻഡിലെ പ്രകൃതി രമണീയതയുടെ ഉത്തമ ഉദാഹരണമാണ്. മൊത്തത്തിൽ, ചുറ്റുമുള്ള കൊടുമുടികളുടേയും ഹിമാനികളുടേയും അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പർവ്വത സൗന്ദര്യം ആസ്വാദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇത്
Story Highlights ; Eggishorn beauty