Sports

ന്യൂ​സി​ല​ൻ​ഡി​നെ ത​ക​ർ​ത്തു; പരമ്പര സ്വന്തമാക്കി ലങ്ക

ഗാ​ലെ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രി ശ്രീ​ല​ങ്ക. ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ കി​വീ​സി​നെ ഇ​ന്നിം​ഗ്സി​നും 154 റ​ണ്‍​സി​നും ത​ക​ര്‍​ത്താ​ണ് ല​ങ്ക ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ശ്രീ​ല​ങ്ക 602/5, ന്യൂ​സി​ല​ന്‍​ഡ് 88, 360.

ആദ്യ ഇന്നിങ്സിൽ 88 റൺസിന് ഓളൗട്ടായ ന്യൂസിലാൻഡ് ഫോളോ ഓണിൽ 360 റൺസ് നേടി ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ ലങ്ക 612 റൺസ് സ്വന്തമാക്കിയിരുന്നു.

രണ്ടാം ഇന്നിങ്സിൽ ടിം സൗത്തിയും സംഘവും പൊരുതാൻ ശ്രമിച്ചുവെങ്കിലും ലങ്കൻ സ്പിന്നർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി. ഡെ​വോ​ണ്‍ കോ​ണ്‍​വെ (61), കെ​യ്ന്‍ വി​ല്യം​സ​ണ്‍ (46), ടോം ​ബ്ല​ണ്‍​ഡെ​ല്‍ (60), ഗ്ലെ​ന്‍ ഫി​ലി​പ്പ്‌​സ് (78), മി​ച്ചെ​ല്‍ സാ​ന്‍റ​ന​ര്‍ (67) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ല​ങ്ക​ൻ പ​ട​യോ​ട്ട​ത്തെ പി​ടി​ച്ചു കെ​ട്ടാ​ൻ അ​തു പോ​രാ​യി​രു​ന്നു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ ആ​റ് വി​ക്ക​റ്റു​മാ​യി കി​വീ​സി​നെ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത് പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യാ​യി​രു​ന്നെ​ങ്കി​ല്‍ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ആ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത് ഓ​ഫ് സ്പി​ന്ന​റാ​യ നി​ഷാ​ൻ പെ​റി​സാ​ണ്. 170 റ​ണ്‍​സ് വ​ഴ​ങ്ങി പെ​റി​സ് ആ​റ് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ പ്ര​ഭാ​ത് ജ​യ​സൂ​ര്യ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു.

നേരത്തെ ആദ്യ ഇന്നിങ്സിൽ ലങ്കക്കായി മിന്നും പ്രകടനം കാഴ്ചവെച്ച കമിന്ദു മെൻഡിസാണ് മത്സരത്തിലെ താരം. 16 ഫോറും നാല് സിക്സറും പായിച്ചുകൊണ്ട് പുറത്താകാതെ 182 റൺസാണ് കമിന്ദു മെൻഡിസ് സ്വന്തമാക്കിയത്. ദിനേഷ് ചന്ദിമൽ (116), കുശാൽ മെൻഡിസ് (106) എന്നിവരും സെഞ്ച്വറി നേടിയിരുന്നു. ആഞ്ചെലോ മാത്യൂസ് 88 റൺസ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 602 റൺസ് സ്കോർബോർഡിൽ നിൽക്കവെയാണ് ലങ്ക ഡിക്ലയർ ചെയ്യുന്നത്. മൂന്ന് വിക്കറ്റ് നേടിയ ഗ്ലെൻ ഫിലിപ്സൊഴികെ ആർക്കും കിവിപ്പടയിൽ തിളങ്ങാൻ സാധിച്ചില്ല. നായകൻ സൗത്തി ഒരു വിക്കറ്റ് നേടി. രണ്ട് മത്സരത്തിൽ നിന്നും 18 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലും കി​വീ​ക​ൾ​ക്കെ​തി​രെ മി​ക​ച്ച വി​ജ​യം ല​ങ്ക സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.