Kerala

‘സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’; മു​ഖ്യ​മ​ന്ത്രിക്കെതിരെ രൂ​ക്ഷ​വി​മ​ർ​ശ​നവുമായി അന്‍വര്‍

മ​ല​പ്പു​റം: എ​ൽ​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം. കേ​ര​ളം സ്ഫോ​ട​നാ​ത്മ​ക​മാ​യ അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ക​യാ​ണ്. നോ​ക്കി​യാ​ൽ എ​ന്തൊ​രു സ​മാ​ധാ​ന​മാ​ണ്. പോ​ലീ​സു​കാ​രി​ൽ 25 ശ​ത​മാ​നം പൂ​ർ​ണ​മാ​യും ക്രി​മി​ന​ലു​ക​ളാ​ണ്. എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.

വി​മാ​ന​ത്താ​വ​ളം വ​ഴി വ​രു​ന്ന സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ട്ടി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്നു. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു കൊ​ണ്ട് ക​ള്ള​ക്ക​ട​ത്ത് ന​ട​ത്താ​ൻ ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കു ബു​ദ്ധി​മു​ട്ട് എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് ആ​വ​ർ​ത്തി​ച്ച് പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. തെ​ളി​വു​ണ്ടോ​യെ​ന്നാ​ണു പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ചോ​ദി​ച്ച​ത്.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ ഉ​ണ്ണി ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷം കൊ​ണ്ടു​ണ്ടാ​ക്കി​യ സ​മ്പ​ത്ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​ന്വേ​ഷി​ച്ചാ​ൽ മ​ന​സി​ലാ​കും. സം​സ്ഥാ​ന​ത്തെ ഭ​ര​ണ​ക​ക്ഷി​ക്കോ പോ​ലീ​സി​നോ ഒ​രു അ​ന​ക്ക​വു​മി​ല്ല. 158 ഓ​ളം കേ​സു​ക​ളാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചി​ട്ടു​ള്ള​തെ​ന്ന് മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ ഐ​ജി​യോ​ട് പ​റ​ഞ്ഞു. പ​ത്ത് ആ​ളെ​യെ​ങ്കി​ലും വി​ളി​ച്ചു ചോ​ദി​ക്കാ​ൻ ഐ​ജി​യോ​ട് പ​റ​ഞ്ഞു. ഒ​രാ​ളെ​യും വി​ളി​ച്ചി​ട്ടി​ല്ല. ഇ​താ​ണോ അ​ന്വേ​ഷ​ണം ?

അ​ൻ​വ​ർ ഫോ​ൺ ചോ​ർ​ത്തി​യ​തി​നു കേ​സെ​ടു​ത്ത് ന​ട​ക്കു​ക​യാ​ണ്. കേ​ര​ളം വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഞാ​ൻ പി​ണ​റാ​യി വി​ജ​യ​നെ രാ​ഷ്ട്രീ​യ​ത്തി​ൽ വി​ശ്വ​സി​ച്ച മ​നു​ഷ്യ​നാ​യി​രു​ന്നു. എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ പി​ണ​റാ​യി എ​ന്‍റെ വാ​പ്പ ത​ന്നെ​യാ​യി​രു​ന്നു. എ​ത്ര റി​സ്കാ​ണ് അ​ദ്ദേ​ഹം ഈ ​പാ​ർ​ട്ടി​ക്കു വേ​ണ്ടി​യെ​ടു​ത്ത​ത്.

പ്ര​തി​പ​ക്ഷം മു​ഖ്യ​മ​ന്ത്രി​ക്കും പാ​ർ​ട്ടി​ക്കു​മെ​തി​രെ ഉ​യ​ർ​ത്തി​യ എ​ത്ര അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ളെ ഞാ​ൻ ത​ടു​ത്തു. ഒ​രി​ക്ക​ലും ആ ​പാ​ർ​ട്ടി​യെ​യോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യോ ഞാ​ൻ ത​ള്ളി​ക്ക​ള​യി​ല്ല. രാ​ജ്യ​ദ്രോ​ഹി​യാ​യ ഷാ​ജ​ൻ സ്ക​റി​യ​യെ പി.ശ​ശി​യും എ​ഡി​ജി​പി അ​ജി​ത് കു​മാ​റും ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ജി​ത് കു​മാ​റി​ന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​മി​ല്ലെന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

വൻ ജനാവലിയാണ് അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെത്തിയത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിച്ചേർന്നിട്ടുളളത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്.