ചേരുവകൾ
1.അവൽ – അരക്കപ്പ
2.ചൂടു വെള്ളം – അരക്കപ്പ്
3.അരിപ്പൊടി – രണ്ടു വലിയ സ്പൺ
ഉപ്പ് – പാകത്തിന്
കടലമാവ് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കറിവേപ്പില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സവാള, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
കാബേജ്, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
പുളിയുള്ള തൈര് – കാൽ കപ്പ്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- അവൽ നന്നായി കഴുകി ചൂടുവെള്ളത്തിൽ കുതിർത്ത് വെള്ളം കളഞ്ഞു വയ്ക്കുക.
- ഒരു വലിയ ബൗളിൽ അവൽ നന്നായി കുഴച്ചു വയ്ക്കുക.
- ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴച്ചു യോജിപ്പിച്ചു പത്തു മിനിറ്റ് വയ്ക്കുക.
- കയ്യിൽ അൽപം എണ്ണ പുരട്ടി മാവിൽ നിന്നും അൽപം എടുത്ത് ഉരുട്ടി വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.
- ചൂടോടെ ചമ്മന്തിക്കൊപ്പം വിളമ്പാം
Content highlight: Aval vada recipe