Recipe

ഇതിന്റെ രുചി വേറെ തന്നെ! വെറും 5 മിനിറ്റിൽ ചൂട് കൂൺ സൂപ്പ് തയ്യാറാക്കാം – mushroom soup

കുറഞ്ഞ സമയത്തില്‍ രുചികരമായി ഉണ്ടാക്കിയെടുക്കാം പ്രോട്ടീനിന്റെ മികച്ച ഉറവിടം കൂടിയായ ഈ കൂൺ സൂപ്പ്.

ചേരുവകള്‍

  • ചെറുതായി അരിഞ്ഞ കൂണ്‍- 1 കപ്പ്
  • കോണ്‍ഫ്‌ളവര്‍- 1 ടീസ്പൂണ്‍
  • സവാള- 1 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • പാല്-  1 കപ്പ്
  • കുരുമുളക്- 6 എണ്ണം
  • ബട്ടര്‍- പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാന്‍ ചൂടായി വരുമ്പോള്‍ ബട്ടറിട്ട് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കൂണ്‍ ചേര്‍ക്കുക. മൂന്നു മിനിട്ട് നന്നായി വഴറ്റിയശേഷം ഇതിലേക്ക് അല്‍പം പാലും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. നന്നായി തിളച്ചു വരുമ്പോള്‍ തീയണയ്ക്കാം. തണുത്തതിന് ശേഷം ഇത് മിക്‌സിയില്‍ നല്ല പേസ്റ്റാക്കി അടിച്ചെടുക്കുക.

ഒരു പാനില്‍ കുറച്ച് ബട്ടറിട്ട് സവാള അതിലിട്ട് ബ്രൗണ്‍ നിറമാവുന്നത് വരെ വഴറ്റുക. ഇതിലേക്ക് കൂണ്‍ പേസ്റ്റ് മിക്‌സ് ചെയ്ത് അല്‍പം കോണ്‍ഫ്‌ളവര്‍ കൂടി ചേര്‍ത്ത് ചെയ്ത് അഞ്ചു മിനിട്ട് പാകം ചെയ്യാം. ശേഷം തീയണയ്ക്കാം ചൂടോടെ വിളമ്പാം.

STORY HIGHLIGHT: mushroom soup