Kerala

വിവാദങ്ങൾക്കിടെ അജിത് കുമാർ ക്ഷേത്ര സന്ദർശനത്തിൽ; കണ്ണൂരിലെ ക്ഷേത്രങ്ങളിൽ തൊഴുത്, വഴിപാട് നടത്തി | ADGP M.R. Ajith Kumar Visits Temples Amid Ongoing Controversies

പഴയങ്ങാടി (കണ്ണൂർ): വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എഡിജിപി എം.ആർ.അജിത് കുമാർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രത്യേക വഴിപാടുകൾ കഴിച്ചു. 4 കേസുകളിൽ എഡിജിപിക്കെതിരെ അന്വേഷണം നടന്നുവരികയാണ്. ഇന്നലെ രാവിലെ 10.30ന് മാടായിക്കാവിൽ എത്തിയ എഡിജിപി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. യാത്ര അതീവ രഹസ്യമായിരിക്കാൻ പ്രത്യേക നിർദേശം ഉണ്ടായിരുന്നു. മാടായിക്കാവിൽ മുൻപും അദ്ദേഹം വന്നിട്ടുണ്ടെങ്കിലും ആരെയും അറിയിക്കാതെയുള്ള വരവ് ആദ്യമാണ്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്.