Kerala

എം പോക്സ്, നിപ്പ: ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെയും ഫലം നെഗറ്റീവ് | Suspicion of M pox and Nipah infection were negative

കോഴിക്കോട്: എം പോക്സ്, നിപ്പ രോഗബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 2 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. രണ്ടുദിവസം മുൻപ് വിദേശത്തുനിന്ന് എത്തിയ കുന്നമംഗലം സ്വദേശിനിയെയാണ് എം പോക്സ് ബാധിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ജാനകിക്കാട് സ്വദേശിയായ പതിനാറുകാരനെയാണ് നിപ്പ ബാധിച്ചെന്ന സംശയത്തോടെ കഴിഞ്ഞദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുന്നമംഗലം സ്വദേശിനിക്ക് നടത്തിയ എം പോക്‌സ് ടെസ്റ്റിന്റെ ഫലവും ജാനകിക്കാട് സ്വദേശിയുടെ നിപ്പ ട്രൂനാറ്റ് ടെസ്റ്റും നെഗറ്റീവ് ആണ്. ഇരുവരും നിലവിൽ മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.