പോഷകാഹാരക്കുറവ്, സമ്മർദ്ദം, ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥ തുടങ്ങീ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം നിങ്ങളുടെ മുടികൊഴിച്ചിലിലും കാരണമാകും. ഇത്തരം ഘട്ടങ്ങളിൽ മുടിക്ക് ബാഹ്യ സംരക്ഷണം മാത്രമല്ല നൽകേണ്ടത്. മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അത്തരത്തിലുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെ മുടികൊഴിച്ചിലിന് നിയന്ത്രിക്കാൻ സാധിക്കുന്നു. അതിൽ പെട്ട ഒന്നാണ് മത്തൻ വിത്തുകൾ.
ഇവയിൽ പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യ ഘടനയെ പ്രോത്സാഹിപ്പിക്കുന്ന കെരാറ്റിൻ ഉത്പാദനത്തിന് വ സഹായിക്കും. മത്തൻ വിത്തുകൾ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിൽ രക്തവും പ്രതിരോധശേഷിയും വർധിക്കും. ഇത് മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കും.
മത്തൻ വിത്തുകൾ നേരിട്ട് കഴിക്കുകയോ അല്ലെങ്കിൽ സ്മൂത്തികൾ, സാലഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കുകയോ ചെയ്യാം. വറുത്തും കഴിക്കാം. അതേസമയം മത്തൻ വിത്ത് കഴിച്ചത് കൊണ്ട് മാത്രം മുടി കൊഴിച്ചിൽ നിൽക്കില്ല കേട്ടോ. മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തണം. അതിശക്തമായ മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടുകയും വേണം.
മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവ. തലയോട്ടിയിലെ പോഷിപ്പിച്ച് മുടി വളർച്ച വേഗത്തിലാക്കാനും ഇവയ്ക്ക് സാധിക്കും. മത്തൻ വിത്തിൽ അടങ്ങിയിരിക്കുന്ന സിങ്ക് രോമകൂപങ്ങളെ ആരോഗ്യകരമായി നിലനിർത്തും. എണ്ണ ഉത്പാദനം തടയാനും താരനെ നിയന്ത്രിച്ച് തലയോട്ടി ഈരോഗ്യകരമായി നിലനിർത്താനും സിങ്ക് സഹായിക്കും. സിങ്ക് കൂടാതെ മത്തൻ വിത്തിൽ മഗ്നീഷ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിലെ രക്തചംക്രമണം വേഗത്തിലാക്കും. അതായത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ രോമകൂപങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.
മത്തൻ വിത്തിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ പോലുള്ള ആൻ്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കും. മാത്രമല്ല മുടികൊഴിച്ചിലിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യും. മത്തൻ വിത്തുകളിലെ ഫൈറ്റോസ്റ്റെറോളുകളുടെ സാന്നിധ്യമാണ് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന മറ്റൊരു ഘടകം. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട ഹോർമോൺ ഉൽപാദനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എൻസൈമുകളെ തടയുന്ന സസ്യ സംയുക്തങ്ങളാണ് ഫൈറ്റോസ്റ്റെറോളുകൾ.
content highlight: natural-remedy-for-hair-fall