ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. 2013 ൽ പൊൻകുന്നത്ത് നടന്ന സിനിമാ ചിത്രീകരണത്തിനിടെ അതിക്രമുണ്ടായെന്നാണ് പരാതി. മാനേജർക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയിൽ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്.
തൃശ്ശൂർ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. IPC 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 354 പ്രകാരമാണ് കേസ്. പരാതിയിൽ വിശദമായ മൊഴിയെടുക്കും.
കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറിയത്. പോക്സോ സ്വഭാവമുള്ള വെളിപ്പെടുത്തലിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴി നൽകുന്നവരുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും കേസ് എടുക്കുകയെന്നും 20 മൊഴികൾ ഗൗരവതരമെന്നുമായിരുന്നു എസ്ഐടി അറിയിച്ചത്.
അതേസമയം റിപ്പോർട്ടിൽ പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഒക്ടോബര്‍ മൂന്നിന് നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് എടുത്തതെന്നും കഴിഞ്ഞ നാല് വര്‍ഷം എന്തു ചെയ്യുകയായിരുന്നുവെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.