Celebrities

ഇൻസ്റ്റഗ്രാമിലും കൺവിൻസിങ് നമ്പറുമായി സുരേഷ്‌കൃഷ്ണ; പറ്റിക്കപ്പെട്ട് ആരാധകർ, പോസ്റ്റ് വൈറൽ | actor-suresh-krishna

ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്സ് തികഞ്ഞെന്ന പോസ്റ്റ്

ക്രിസ്ത്യൻ ബ്രദേഴ്സ്, കാര്യസ്ഥൻ, തുറുപ്പുഗുലാൻ, മഞ്ഞുപോലൊരു പെൺകുട്ടി, രാമലീല തുടങ്ങി നിരവധി സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അതിനിടെ പുതിയൊരു കൺവിൻസിങ് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ.

ഒരു ചതിയൻറെ വിജയം എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്സ് തികഞ്ഞെന്ന പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സുരേഷ് കൃഷ്ണ. എന്നാൽ യഥാർത്ഥത്തിൽ ഇതിന്‍റെ പകുതി ഫോളോവേഴ്സ് മാത്രമാണ് സുരേഷ് കൃഷ്ണക്ക് ഉള്ളതെന്നും ഇത് കൺവിൻസിങ് സ്റ്റാറിന്റെ പുതിയ കൺവിൻസിങ് ആണെന്നുമാണ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്.

നടൻ സിജു സണ്ണിയും സൗബിൻ ഷാഹിറും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ക്രിസ്ത്യൻ ബ്രദേഴ്സ് 4k റീ റിലീസ് വേണമെന്നാണ് സിജു സണ്ണിയുടെ കമന്റ്. കളിക്കല്ലേ മോനെ എന്നാണ് സൗബിൻ ഷാഹിർ പോസ്റ്റിന് നൽകിയ കമന്റ്.

സിനിമയിലൂടെ മാത്രമല്ല എല്ലാവരെയും ഇൻസ്റ്റയിലൂടെയും വീണ്ടും കൺവിൻസ്‌ ചെയ്തു എന്നാണ് നിരവധി പേർ പോസ്റ്റിന് കമൻ്റ് ചെയ്തിട്ടുള്ളത്.

കൺവിൻസിങ് സ്റ്റാർ മീമുകളെല്ലാം കണ്ടതിന് ശേഷം, ഒരുപാട് സിനിമകളിൽ താൻ ഒരു വഞ്ചകനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്ന് സുരേഷ് കൃഷ്ണ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മറ്റ് കഥാപാത്രങ്ങൾക്ക് താൻ ഒരു നല്ലവനെന്ന് തോന്നുകയും എന്നാൽ അവസാനം വഞ്ചിക്കുകയും അവർക്ക് ദ്രോഹമാകുന്ന തരത്തിലുള്ള തീരുമാനമെടുക്കാൻ ‘കൺവിൻസ്‌’ ചെയ്യുന്ന കഥാപാത്രങ്ങളാണ് തന്റെ യുഎസ്പി എന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

content highlight: actor-suresh-krishna-again-convinces-audience