കണ്ണൂർ തളിപ്പറമ്പിൽ പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും കേസിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.