സ്വാദിഷ്ടമായ നാടൻ മത്തി വറ്റിച്ചത്. ഉള്ളി, തക്കാളി ഒന്നും വഴറ്റാതെ നല്ല സ്വാദോടുകൂടി മത്തി വറ്റിച്ചത് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ഒരു മൺ ചട്ടി എടുത്തു അതിലേക്ക് കഴുകിയ മത്തി ഇട്ട്, അതിലേക്ക് ചതച്ച വെളുത്തുള്ളി, ഇഞ്ചി, ചെറിയഉള്ളി എന്നിവ ചേർത്തു കൊടുക്കുക. അതിനു ശേഷം തക്കാളി, പച്ചമുളക്, മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, കുതിർത്തു വെച്ച വാളൻ പുളി എല്ലാം ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം വറ്റി വന്നാൽ ചതച്ചു വെച്ച കുരുമുളക്, കറിവേപ്പില, പച്ചവെളിച്ചെണ്ണയും ചേർത്ത് വാങ്ങാം.
content highlight: kerala-style-fish-gravy