Health

വെളുത്തുള്ളി ചതച്ചിട്ട വെള്ളം ദിവസവും കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ – Benefits of Garlic water

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പലപ്പോഴും വെളുത്തുള്ളി പരിഹാരം തന്നെയാണ്

ആരോഗ്യത്തിനു സഹായിക്കുന്ന ശീലങ്ങള്‍ പലതുണ്ട്. ചെറിയ കാര്യങ്ങളാണെങ്കിൽപോലും അത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. വെളുത്തുള്ളി ഇത്തരത്തില്‍ പല രോഗങ്ങള്‍ക്കും ഉള്ള നല്ല മികച്ച ഒരു ഒറ്റമൂലിയാണ്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പലപ്പോഴും വെളുത്തുള്ളി പരിഹാരം തന്നെയാണ്. എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം പല വിധ ആരോഗ്യപ്രതിസന്ധികൾക്കും കാരണമാകും. ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം. സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു

ഇന്നത്തെ കാലത്ത് അധികം ആളുകളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വെളുത്തുള്ളി ചതച്ച വെള്ളം. ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. എത്ര വലിയ ദഹനസംബന്ധമായ പ്രശ്നമാണെങ്കില്‍ പോലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം. ദിവസവും രാവിലെ ഒരു കപ്പ് വെളുത്തുള്ളി വെള്ളം കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള വായുക്ഷോഭവും മറ്റ് ഉദര പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വളരെ കുറവായി കാണുന്ന പലരിലും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി ചതച്ച വെള്ളം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി വെള്ളം മികച്ചതാണ്. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല രോഗങ്ങള്‍ക്ക് വരാനുള്ള അവസ്ഥ പോലും ഇല്ലാതാക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരം കാണുന്നതിന് നല്ലൊരു ഔഷധമാണ് വെളുത്തുള്ളി ചതച്ച വെള്ളം. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വെളുത്തുള്ളി മുന്നിലാണ്. ഹൃദയത്തിലെ ബ്ലോക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ആര്‍ട്ടീരിയോക്ലീറോസിസ്, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമെന്നു പറയാവുന്ന നല്ലൊരു മരുന്നാണിത്.

STORY HIGHLIGHT: Benefits of Garlic water