Kerala

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; രണ്ടു സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് മു​യ്യം പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​ര​മേ​ശ​നെ അ​റ​സ്റ്റ് ചെ​യ്തു. മു​യ്യം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​അ​നീ​ഷ് ഒ​ളി​വി​ലാ​ണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വിദ്യാര്‍ത്ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

അ​തേ​സ​മ​യം ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പാ​ര്‍​ട്ടി ന​ട​പ​ടി​യെ​ടു​ത്തു. രണ്ട് പേരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാ​ർ​ട്ടി​യു​ടെ സ​ൽ​പേ​രി​ന് ക​ള​ങ്കം വ​രു​ത്തും വി​ധം പെ​രു​മാ​റി​യ​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.