Kerala

‘എ.ഡി.ജി.പിയുടെ മേൽ ഒരു പരുന്തും പറക്കില്ല, മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്’: പി.വി അൻവർ

കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാ​മി​ തിരോധാനക്കേസിൽ ​ഒ​രു ചു​ക്കും ന​ട​ക്കി​ല്ല. കേ​സ് അ​ന്വേ​ഷി​ച്ച ക്രൈ​ബ്രാ​ഞ്ച് എ​സ്പി വി​ക്ര​മി​നെ എ​ന്തി​നാ​ണ് എ​ക്സൈ​സി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ ത​ന്നെ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കും എ​ള​മ​രം ക​രീ​മി​നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത് കൊ​ടു​ത്തി​ട്ട് ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു ചു​ക്കും ന​ട​ക്കി​ല്ല. പ​ണ​ത്തി​നു മു​ന്നി​ൽ ഒ​ന്നും പ​റ​ക്കി​ല്ല എ​ന്ന​പോ​ലെ എ​ഡി​ഡ​ജി​പി അ​ജി​ത്തി​ന് മു​ക​ളി​ൽ ഒ​ന്നും പ​റ​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി എ​ഡി​ജി​പി​യെ കെ​ട്ടി​പി​ടി​ച്ചു കി​ട​ക്കു​ന്നു. പോ​ലീ​സി​ലെ ക്രി​മി​ന​ൽ വ​ത്ക​ര​ണം ദൂ​ര​വ്യാ​പ​ക പ്ര​ശ്നം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ വൻജനാവലിയാണ് പി.വി. അൻവറിനെ കേൾക്കാനെത്തിയത്. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പൊതുസമ്മേളനത്തിലും വലിയ ജനാവലി എത്തിയിരുന്നു.